നെടുമങ്ങാട്:നെയ്യാറ്റിൻകര രൂപതയുടേയും അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നെടുമങ്ങാട് ബൈബിൾ കൺവെൻഷന് തുടക്കമായി.കൺവെൻഷൻ ഞായറാഴ്ച സമാപിക്കും.കൺവെൻഷൻ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു.ദിവ്യബലിക്ക് മോൺ.വി.പി.ജോസ് മുഖ്യ കാർമ്മികത്വം വഹിച്ചു.ദിവസവും വൈകിട്ട് 4.30 ന് ജപമാല ,ദിവ്യബലി എന്നിവ നടക്കും.സമാപന ദിനമായ ഞായറാഴ്ച വൈകിട്ട് 5ന് നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസന്റ് സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി നടക്കും.