പാറശാല: പെൻഷൻകാരെ ബാധിക്കുന്ന മൗലിക പ്രാധാന്യമുള്ള ആവശ്യങ്ങളായ ചികിത്സാ പദ്ധതി നടപ്പിലാക്കുക, പി.എഫ്.ആർ.സി.എ നിയമം പിൻവലിക്കുക, ക്ഷാമാശ്വാസം അനുവദിക്കുക, ജനവിരുദ്ധ നയങ്ങൾ തിരുത്തുന്നതിനുള്ള ദേശീയ സമരങ്ങളിൽ പങ്കെടുക്കുക, പ്രായമായ പെൻഷൻകാർക്ക് അധിക പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ ധർണ നടത്തി. ബ്ലോക്ക് പ്രസിഡന്റ് സി.ആർ. നീലകണ്ഠപിള്ള യോഗം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ ഉദ്ഘടാനം ചെയ്തു. എൻ.ജി.ഒ യൂണിയൻ പാറശാല ഏരിയാ സ്രെക്രട്ടറി വി.കെ. ജയകുമാർ, പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി. മാധവൻ നായർ, ബ്ലോക്ക് സെക്രട്ടറി പി. പരമേശ്വരൻ തമ്പി, ഐ.ടി.യു.സി നേതാവ് മാധവൻ നാടാർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സ്വാഗതം ആശംസിച്ചു.