മലയിൻകീഴ് :പേയാട് സെന്റ് സേവ്യേഴ്സ് സ്കൂളിൽ നാല് രാവും മൂന്ന് പകലും നീണ്ടു നിന്നകാട്ടാക്കട ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ഐ.ബി.സതീഷ് എം.എൽ.എ സമ്മാനവിതരണം നടത്തി.സിനിമാതാരം കൊച്ചുപ്രേമൻ മുഖ്യാതിഥിയായിരുന്നു.നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽരാധാകൃഷ്ണൻ,ഫാദർ ജോസഫ് അനിൽ,ജില്ലാ പഞ്ചായത്ത് അംഗം എസ്.ശോഭനകുമാരി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ,ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.രമകുമാരി,വിളപ്പിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എസ്.അനിൽ,കാർത്തികേയൻ,ബി.ശോഭന,എ.അസീസ്,ആർ.ബി ബിജുദാസ്,എഡ്വിൻ ജോർജ്,ടി.വിജയരാജ്,പേയാട് സെന്റ് സേവ്യേഴ്സ് സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്.റോയി,കെ.ആർ.മായ എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 159 പോയിന്റ് നേടി മൈലച്ചൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തെത്തി.ആഥിധേയരായ പേയാട് സെന്റ് സേവ്യേഴ്സ് സ്കൂൾ 157 പോയിന്റുകളോടെ രണ്ടാം സ്ഥാനം നേടി.