തിരുവനന്തപുരം : സംസ്ഥാന വ്യാപാരി വ്യവസായി സമിതി വഞ്ചിയൂർ ഏരിയാസമ്മേളനം സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ്കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉള്ളൂർ സുദർശൻ അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ പ്രസിഡന്റ് എൽ. സുധീന്ദ്രൻ, ജില്ലാ സെക്രട്ടറി വി. പാപ്പച്ചൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബുജാൻ, പി.എസ്. മധു, വി.വി. വിമൽ തുടങ്ങിയവർ സംസാരിച്ചു. വഞ്ചിയൂർ ഏരിയാ ഭാരവാഹികളായി സാജൻ തോപ്പിൽ (പ്രസിഡന്റ്), എ. അനൂബ് (സെക്രട്ടറി), ഉള്ളൂർ സുദർശനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.