
നെയ്യാറ്റിൻകര : സി.ഐ.ടി.യു തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിവിധ ജാഥകളുടെ സംഗമം നെയ്യാറ്റിൻകരയിൽ നടന്നു. അക്ഷയ കോംപ്ളക്സിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി. ശിവൻകുട്ടി കൊടിമരം ഏറ്റുവാങ്ങി. സി. ജയൻബാബു പതാക ഉയർത്തി. കെ. ആൻസലൻ എം.എൽ.എ, ഇ.ജി. മോഹനൻ, പുല്ലുവിള സ്റ്റാൻലി, പി. രാജേന്ദ്രകുമാർ, പി.കെ. രാജ്മോഹൻ, വി. കേശവൻകുട്ടി, കെ. മോഹൻ, എൻ.എസ്. ദിലീപ് തുടങ്ങിയവർ സംബന്ധിച്ചു. മാരായമുട്ടത്ത് പി. കൃഷ്ണപിള്ള, ചെല്ലപ്പൻപിള്ള എന്നിവരുടെ സ്മൃൃതിമണ്ഡപങ്ങളിൽ നിന്ന് ദീപശിഖ വി. ശിവൻകുട്ടി ഏറ്റുവാങ്ങി. സി. ജയൻബാബുവിന്റെ നേതൃത്വത്തിൽ സമ്മേളന നഗരിയായ നെയ്യാറ്റിൻകരയിലെ അക്ഷയകോംപ്ളക്സിലെ വേദിയിലെത്തിച്ചു. കൃഷ്ണപിള്ളയുടെ മകൾ കെ.എസ്. സൗമ്യ, ചെല്ലപ്പൻപിള്ളയുടെ മകൻ രാജൻ എന്നിവരാണ് ദീപശിഖകൾ ശിവൻകുട്ടിക്ക് കൈമാറിയത്. ഇതോടനുബന്ധിച്ച് വാഴാലിയിൽ നടന്ന യോഗത്തിൽ ടി. ശ്രീകുമാർ അദ്ധ്യക്ഷനായരുന്നു. ഇ. തങ്കരാജ് സ്വാഗതം പറഞ്ഞു. കെ. ആൻസലൻ എം.എൽ.എ, വി. കേശവൻകുട്ടി, കെ. മോഹൻ, എസ്. സുരേന്ദ്രൻ, എൻ.എസ്. ദിലീപ് എന്നിവർ സംസാരിച്ചു. അക്ഷയ കോംപ്ലക്സിലെ വേദിയിൽ വൈകിട്ട് നടന്ന കവിയരങ്ങ് യുവകവി സുമേഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി. ഉബൈദുള്ള അദ്ധ്യക്ഷനായിരുന്നു. ദിലീപ് കുറ്റിയാനിക്കാട്, ജയരാജ് മുരുക്കുംപുഴ, സി. സോമൻനായർ, എസ്. ശ്രീകുമാരിഅമ്മ, മാളവിക പെരുമ്പഴുതൂർ, കൂട്ടപ്പന രാജേഷ്, വി.എൻ. അജയൻ, എൻ. സുരേന്ദ്രൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. കെ.ആർ. രാജൻ സ്വാഗതവും വി. കേശവൻകുട്ടി നന്ദിയും പറഞ്ഞു. ഇന്നും നാളെയും പ്രതിനിധി സമ്മേളനം നടക്കും.