വെള്ളറട: സഹപാഠികളുടെ ആക്രമണത്തിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. അമ്പൂരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി ആറാട്ടുകുഴി സ്വദേശി ആദിത്യ മോഹനാണ് ( 17 ) പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് സ്‌കൂളിലെ ബാത്ത്റൂമിൽ വച്ച് പത്തോളം വരുന്ന വിദ്യാർത്ഥി സംഘം ആക്രമിച്ചെന്നാണ് വിവരം. തടികൊണ്ട് തലയ്ക്ക് അടിയേറ്റ ആദിത്യനെ ആദ്യം വെള്ളറട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല.