sree

തിരുവനന്തപുരം : ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ളിക് സ്കൂളിലെ
കിഡ്സ് ഫെസ്റ്റ് എസ്.എൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് വി. രത്‌നാകരന്റെ അദ്ധ്യക്ഷതയിൽ ഗായിക അസ്‌ന അഹമ്മദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പൽ പി.കെ. ശ്രീകല, വൈസ് പ്രിൻസിപ്പൽ അനിജ .കെ.എൽ എന്നിവർ സംസാരിച്ചു. കിന്റർ ഗാർട്ടൻ അദ്ധ്യാപികമാരായ ഷീജ .എ.എസ് സ്വാഗതവും ബിന്ദു .കെ.ആർ. നന്ദിയും പറഞ്ഞു. കെ.ജി. ഇൻ-ചാർജ് ഷൈജു .എൻ.എസിന്റെ മേൽനോട്ടത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉച്ചയ്ക്ക് നടന്ന സമാപന സമ്മേളനത്തിൽ പ്രിൻസിപ്പൽ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണംചെയ്തു.