r-sankar-anus

തിരുവനന്തപുരം: പിന്നാക്ക വിഭാഗ ക്ഷേമത്തിനായി ജീവിതം മാറ്റിവച്ച നേതാവായിരുന്നു മുൻമുഖ്യമന്ത്രി ആർ. ശങ്കറെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ പറഞ്ഞു. ആർ. ശങ്കറിന്റെ നാല്പത്തിയേഴാം ചരമവാർഷികദിനത്തിൽ കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് ജില്ലാ കമ്മിറ്റി എം.എസ്. റാവുത്തർ ഓഡിറ്റോറിയത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറിമാരായ ആർ. അജിരാജകുമാർ, രാജേന്ദ്രബാബു, ഷാജി ദാസ്, ഡി.സി.സി സെക്രട്ടറി പി. സൊണാൽജി എന്നിവർ പ്രസംഗിച്ചു. സിന്ധു രഘുനാഥ് സ്വാഗതവും വില്യം നന്ദിയും പറഞ്ഞു.