തിരുവനന്തപുരം : നിയമസഭയ്ക്ക് മുന്നിൽ ജയ് ഹിന്ദ് ചാനൽ കാമറാമാൻ ബിബിനെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത വനിത പൊലീസ് നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രകോപനമില്ലാതെയാണ് പൊലീസുകാരി ബിബിന്റെ മുഖത്തടിച്ചത്. കാമറ നശിപ്പിക്കാനും ശ്രമിച്ചു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും യൂണിയൻ കത്തുനൽകി. യൂണിയൻ ഭാരവാഹികളും ബിബിനും ജയ് ഹിന്ദ് ചാനൽ പ്രതിനിധികളുമായും എ.ഡി.ജി.പി മനോജ് ഏബ്രഹാം നടത്തിയ ചർച്ചയിൽ പൊലീസുകാരിക്കെതിരെ ശക്തമായ നടപടി ഉറപ്പുനൽകി. ഉടൻ നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹറയും അറിയിച്ചു.