umarpilla

കഴക്കൂട്ടം: ബൈക്കിടിച്ച് സൈക്കിൾ യാത്രകാരനായ വൃദ്ധൻ മരിച്ചു. കണിയാപുരം പടിഞ്ഞാറ്റുമുക്ക് കമ്പിക്കകം വീട്ടിൽ ഉമർപിള്ള(76) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ കണിയാപുരം റെയിൽവേ ഗേറ്റിന് സമീപം ധന്യ സൂപ്പർമാർക്കറ്റിന് മുന്നിലായിരുന്നു അപകടം. ചെറുമകളെ സ്കൂളിലാക്കിയ ശേഷം കണിയാപുരം ഭാഗത്തേക്ക് പോകുമ്പോഴാണ് പെരുമാതുറ ഭാഗത്തു നിന്നെത്തിയ ബൈക്കിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉമർപിള്ളയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ഒന്നരയോടെമരണം സംഭവിച്ചു. ഭാര്യ: ഷാഹിദ ബീവി, മക്കൾ: അൻസർ, അൻവർ, അൻസാരി, വഹീദ, മരുമക്കൾ: നാസർ, ഫാത്തിമ, ഫസീല.കബറടക്കം: ഇന്ന് ഉച്ചയക്ക് കുമിളി മുസ്ളീം ജമാഅത്തിൽ.