മലയിൻകീഴ്: വിളവൂർക്കൽ മകയിരം വീട്ടിൽ അരുൺ വി.ആർ. (24) നിര്യാതനായി. അച്ഛൻ: പരേതനായ വിജയൻ. അമ്മ: രമാദേവി. സഹോദരി: പ്രിയ. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8ന്.

ജമീലാബീവി

ചിറയിൻകീഴ് : കാട്ടുമുറാക്കൽ വട്ടവിള വീട്ടിൽ പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യ ജമീലാബീവി (78) നിര്യാതയായി. മക്കൾ: റസിയ, നസീമ, സബില, സജീന. മരുമക്കൾ: പി.എ. ഇസാക്ക്, നാസിമുദ്ദീൻ, അബ്ദുൽ ലത്തീഫ്, നജീമുദ്ദീൻ. കബറടക്കം ഇന്നുരാവിലെ 9ന് കാട്ടുമുറാക്കൽ ജുമാമസ്ജിദിൽ.