തിരുവനന്തപുരം: പി.എഫ്.ആർ.ഡി.എ നിയമം റദ്ദുചെയ്യുക, പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ചികിത്സാപദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിറ്റി വെസ്റ്റ് ബ്ളോക്കിന്റെ ആഭിമുഖ്യത്തിൽ പേട്ട രാജേന്ദ്ര മൈതാനത്ത് ധർണ നടത്തി. എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം (നോർത്ത്) ജില്ലാസെക്രട്ടറി കെ.പി. സുനിൽകുമാർ ധർണ ഉദ്ഘാടനം ചെയ്‌തു. ബ്ളോക്ക് പ്രസിഡന്റ് എം. സത്യവ്രതൻ അദ്ധ്യക്ഷനായിരുന്നു. ബ്ളോക്ക് സെക്രട്ടറി കെ. ഗോപിനാഥൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. ശശിധരൻ, വനിത കമ്മിറ്റി കൺവീനർ ഷീലാ റൊസാരിയോ, ട്രഷറർ പി.ജി. ശശികുമാർ എന്നിവർ സംസാരിച്ചു.