kovalam

കോവളം: പിടിച്ചുപറി കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കോട്ടുകാൽ പയറ്റുവിള വിളയിൽ ബിജുവിനെയാണ് (കല്ലൻ ബിജു, 38) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 8ന് രാത്രി പയറ്റുവിള ഹോമിയോ ആശുപത്രിയുടെ മുന്നിലൂടെ നടന്നു വരികയായിരുന്ന വൃദ്ധനായ രാമചന്ദ്രനെ തടഞ്ഞു നിറുത്തി പഴ്സും പതിനായിരം രൂപയും തട്ടിപ്പറിച്ച കേസിലെ ഒന്നാം പ്രതിയാണ് ബിജു. ഈ കേസിലെ രണ്ടാം പ്രതിയായ രഞ്ജിതിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്നു ബിജു പകൽ സമയത്ത് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരത്ത് കറങ്ങി നടക്കുകയും രാത്രി തമ്പാനൂർ ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങുകയുമാണ് ചെയ്തിരുന്നത്. സൈബൽ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിൽ നിന്ന് പ്രതിയെ പിടികൂടിയത്. വിഴിഞ്ഞം എസ്.എച്ച്.ഒ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സജി, രജിത്ത്, എ.എസ്.ഐ സുനിൽ, സി.പി.ഒമാരായ അജികുമാർ, കൃഷ്ണകുമാർ, നിജിത്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.