1. മറാഠാ സാമ്രാജ്യസ്ഥാപകനായ ശിവജിയുടെ കിരീടധാരണം നടന്ന കോട്ട?
റായ്‌ഗർ
2. കേരളത്തിലെ ആദ്യ പേപ്പർ മിൽ ഏതാണ്?
പുനലൂർ
3. ഫ്രഞ്ച് വിപ്ളവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നിർമ്മിച്ച സ്മാരകം?
ഈഫൽ ഗോപുരം
4. ചാളക്കടൽ എന്നറിയപ്പെടുന്നത്?
അറ്റ്‌ലാന്റിക് സമുദ്രം
5. യന്ത്രസഹായത്താൽ മനുഷ്യശരീരത്തിലെ രക്തം ശുദ്ധിചെയ്യുന്ന പ്രക്രിയ?
ഡയാലിസിസ്
6. രവീന്ദ്രനാഥ ടാഗോറിന് ആദരമർപ്പിച്ചുകൊണ്ട് കുമാരനാശാൻ രചിച്ച കവിത?
ദിവ്യകോകിലം
7. ശ്രീബുദ്ധന്റെ സ്വകാര്യ വൈദ്യൻ ആരായിരുന്നു?
ജീവക
8. കേരള സൂർദാസ് എന്നറിയപ്പെടുന്നത്?
പൂന്താനം
9. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതി രചിച്ചത്?
അക്കിത്തം അച്യുതൻ നമ്പൂതിരി
10. കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
പുരന്ധരദാസൻ
11. കുലശേഖരഭരണകാലത്ത് അടിമകളെ സൂക്ഷിക്കുന്നവർ നൽകേണ്ടിയിരുന്ന നികുതി?
ആൾക്കാശ്
12. ഇഞ്ചിഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
അമ്പലവയൽ (വയനാട്)
13. ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ വനിത?
ആശാപൂർണാദേവി
14. ബാങ്കിംഗ് റഗുലേഷൻ ആക്ട് നടപ്പാക്കിയ വർഷം?
1949
15. സാർവദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്?
ഡിസംബർ 10
16. ദി കൗണ്ട് ഒഫ് മോണ്ടിക്രിസ്റ്റോ എന്ന നോവൽ രചിച്ചത്?
അലക്സാണ്ടർ ഡ്യൂമാസ്
17. സമരം തന്നെ ജീവിതം എന്ന കൃതി രചിച്ചത്?
വി.എസ്. അച്യുതാനന്ദൻ
18. ഇന്ത്യയിൽ ജനതാപാർട്ടി അധികാരത്തിലേറിയ വർഷം?
1977
19. 'കുന്നലക്കോനാതിരി" എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഭരണാധികാരി?
കോഴിക്കോട് സാമൂതിരി
20. മിലേ സൂർ മേരാ തുമാരാ എന്നാരംഭിക്കുന്ന പ്രശസ്തമായ ദേശീയോദ്‌ഗ്രഥന ഗാനം ചിട്ടപ്പെടുത്തിയത്?
അശോക് പട്‌കി.