ബാലരാമപുരം: എരുത്താവൂർ മുളമൂട് ചൈതന്യ റസിഡന്റ്സ് അസോസിയേഷനിൽ ഫ്രാബ്സ് പൊലീസ് മീറ്റും അഭിരാമി ചികിത്സാ ധനസഹായവിതരണവും നാളെ വൈകിട്ട് 4ന് ബാലരാമപുരം സി.ഐ ജി.ബിനു ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ആർ.ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.കെ.ബിന്ദു മുഖ്യപ്രഭാഷണം നടത്തും.പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് പി.ആർ.ഒ എ.വി.സജീവ് സംസാരിക്കും.ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപും അൽഫോൺസ് പൊലീസ് മീറ്റിൽ ചർച്ച നയിക്കും.ബാലരാമപുരം എസ്.ഐ വിനോദ് കുമാർ,ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ എന്നിവർ സംസാരിക്കും. അസോസിയേഷൻ ജനറൽ സെക്രട്ടറി ഗോകുലം തുളസീധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് രാജശേഖരൻ നായർ നന്ദിയും പറയും.