തിരുവനന്തപുരം: തയ്യൽ തൊഴിലാളികളുടെ പ്രസവാനുകൂല്യ കുടിശിക ഉടൻ വിതരണം ചെയ്യണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ 13ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധർണ ഉദ്ഘാടനം ചെയ്യും. ആനാവൂർ നാഗപ്പൻ, വി.വി. രാജേഷ് തുടങ്ങിയവർ സംസാരിക്കും. വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് തൊഴിലാളികൾ കൈക്കുഞ്ഞുങ്ങളുമായി സമരത്തിൽ അണിനിരക്കും.