ബാലരാമപുരം:ബാലരാമപുരം എം.എസ്.സി.എൽ.പി.എസിൽ നടന്ന കേരളപ്പിറവിദിനാഘോഷവും മാതൃഭാഷാചരണവും കവി തലയൽ മനോഹരൻ നായർ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ലാലി മാത്യൂ അദ്ധ്യക്ഷത വഹിച്ചു.ശാലു.ബി റിപ്പോർട്ട് അവതരിപ്പിച്ചു.അദ്ധ്യാപകരായ മേരി.എസ്,വീണ.കെ.എസ്,അലിൻ സി.ജെ,രാജി,ഷീജ.എസ്,ശില്പ,കാവ്യ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.വിശേഷ് എസ്.വി,അയന.ജെ.എസ്,നന്ദന ബി,ഹരിപ്രീയ,നന്ദന.എസ്, എന്നിവരുടെ നേത്യത്വത്തിൽ കഥ,കവിത, നോവൽ, വിമർശനം, ക്വിസ് എന്നിവ അവതരിപ്പിച്ചു.സന.എസ് സ്വാഗതവും കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു.