കല്ലമ്പലം: ജില്ലാ പഞ്ചായത്ത് സ്കൂളുകളിൽ നടപ്പാക്കുന്ന നൂതന പദ്ധതിയായ 'സർഗവായന' പള്ളിക്കൽ പഞ്ചായത്തിൽ തുടക്കമായി.ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസ് മുറികളിൽ ഓരോ ലൈബ്രറി സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. പള്ളിക്കൽ സ്കൂളിൽ ശേഖരിച്ച പുസ്തകങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി,പ്രിൻസിപ്പൽ ബി.എസ് വിനീതയ്ക്ക് പുസ്തകം നൽകി നിർവഹിച്ചു.ഹെഡ്മിസ്‌ട്രസ് റജീനാബീഗം,പി.ടി.എ പ്രസിഡന്റ് എ.നിഹാസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഹസീന,അംഗങ്ങളായ എസ്.നിസാം,ഷീജ,പി.ടി.എ വൈസ് പ്രസിഡന്റ് നസീജാ അനീസ്‌,സാനു എന്നിവർ സംസാരിച്ചു.