കല്ലമ്പലം: കെ.ടി.സി.ടിയിൽ നടക്കുന്ന നബിദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 8 മുതൽ മദ്റസാ വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണം നടക്കും. 10ന് ജില്ലാതല യു.പി ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം കെ.ടി.സി.ടി സി.ടി.ഇ പ്രൊഫ. അബ്ദുൽ റഷീദ് നിർവഹിക്കും. സി.എ.എസ് കൺവീനർ എ. അഫ്സൽ അദ്ധ്യക്ഷനാകും. എൻ.ഷിജു സ്വാഗതവും, എം അബ്ദുൽ മനാഫ് നന്ദിയും പറയും. 1.30ന് ജില്ലാതല എൽ.പി ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം കെ.ടി.സി.ടി പ്രസിഡന്റ് ഇ. ഫസിലുദ്ദീൻ നിർവഹിക്കും. എസ്. നഹാസ് അദ്ധ്യക്ഷനാകും. ഉച്ചയ്ക്ക് 2ന് അഖില കേരള ചിത്രരചനാ മത്സരത്തിന്റെ ഉദ്ഘാടനം കെ.ടി.സി.ടി സി.എ.എസ്. ചെയർമാൻ എം.എസ്. ഷെഫീർ നിർവഹിക്കും. ഐ.പി.എം.എസ് പ്രസിഡന്റ് ഐ. മൻസൂറുദ്ദീൻ അദ്ധ്യക്ഷനാകും. രാത്രി 7ന് സംസ്ഥാന ദഫ് മുട്ട് മത്സരത്തിന്റെ ഉദ്ഘാടനം കെ.ടി.സി.ടി ജനറൽ സെക്രട്ടറി എ.എ. റഹീം നിർവഹിക്കും. കെ.ടി.സി.ടി ഹോസ്‌പിറ്റൽ ചെയർമാൻ എ. നഹാസ് അദ്ധ്യക്ഷനാകും.