ചിറയിൻകീഴ്: വൃക്കകളുടെ പ്രവർത്തനം തകരാറിലായ നിർദ്ധന കുടുംബത്തിലെ ഗൃഹനാഥൻ ആശുപത്രി ചെലവുകൾക്ക് പണമില്ലാതെ സുമനസുകളുടെ സഹായം തേടുന്നു. നിലവിൽ ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസിന് വിധേയമാകുന്ന പെരുങ്ങുഴി കൃഷ്ണപുരം കൊടുപ്പിൽ ചരുവിള വീട്ടിൽ നസീർ (52) ആണ് സഹായം തേടുന്നത്. നാലുവർഷം മുമ്പാണ് നസീറിന് വൃക്കയുമായി ബന്ധപ്പെട്ട അസുഖം പിടിപെട്ടത്. കൂലിപണിയിൽ നിന്നുള്ള തുച്ഛമായ വരുമാനം കൊണ്ടാണ് മരുന്ന് വാങ്ങിയിരുന്നത്. രോഗം കലശലായതോടെ ഇപ്പോൾ ജോലിക്ക് പോകാനാകാത്ത അവസ്ഥയാണ്. ഡയാലിസിസിനും തുടർ ചികിത്സയ്ക്കുമായി പണം കണ്ടെത്താൻ നാലംഗ കുടുംബം പെടാപ്പാട് പെടുകയാണ്. സമീപവാസികളിൽ നിന്നും മറ്റുമുള്ള സഹായത്താലാണ് ഈ കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങൾക്കും ചികിത്സയ്ക്കുമുള്ള പണം ലഭിക്കുന്നത്. ഉദാരമതികളുടെ കാരുണ്യം പ്രതീക്ഷിച്ചുകൊണ്ട് പെരുങ്ങുഴി എസ്.ബി.ഐ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ: 67181452985 IFS Code - SBIN0070312. ഫോൺ: 9847675342.