നെയ്യാറ്റിൻകര: ട്രേഡ് യൂണിയനുകൾ പരമ്പരാഗത ശൈലി ഉപേക്ഷിച്ച് കാലത്തിന് അനുയോജ്യമായി മാറണമെന്ന് സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.കെ. ദിവാകരൻ പറഞ്ഞു. സി.ഐ.ടി.യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം വ്ലാങ്ങാമുറി ശ്രീരാഗം ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സി. ജയൻബാബു അദ്ധ്യക്ഷനായിരുന്നു. കെ. ആൻസലൻ എം.എൽ.എ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി വി. ശിവൻകുട്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബി. സത്യൻ എം.എൽ.എ, പുല്ലുവിള സ്റ്റാൻലി, ഇ.ജി. മോഹനൻ, കെ.ഒ. ഹബീബ്, കാട്ടാക്കട ശശി, സി.കെ. ഹരികൃഷ്‌ണൻ, കെ.എസ്. സുനിൽകുമാർ, വി.കെ. മധു, പി.എസ്. മധുസൂദനൻ, പി. രാജേന്ദ്രകുമാർ, പി.കെ. രാജ്മോഹൻ, വി. കേശവൻകുട്ടി എന്നിവർ സംസാരിച്ചു. സമ്മേളന സമാപനത്തോടനുബന്ധിച്ച് ഇന്ന് പ്രകടനവും പൊതുസമ്മേളനവും നടക്കും.