തിരുവനന്തപുരം: നഗരസഭയുടെ കേരളോത്സവം 14 മുതൽ 16 വരെ വിവിധ വേദികളിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 12ന് വൈകിട്ട് 3 വരെ നഗരസഭയിൽ നേരിട്ടോ, www.keralolsavam.kerala.gov.in വെബ്സൈറ്റിൽ ഒാൺലൈനായോ പേര് നൽകാം. പ്രായപരിധി 15 മുതൽ 40 വരെ. കായികമത്സരങ്ങൾ 14 മുതൽ 16 വരെ സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര സ്റ്റേഡിയം, ശ്രീമൂലം ക്ളബ്, വാട്ടർവർക്‌സ്, അക്വാട്ടിക് സെന്റർ എന്നിവിടങ്ങളിലും കലാമത്സരങ്ങൾ കോട്ടൺഹിൽ സ്‌കൂളിലുമാണ് നടക്കുകയെന്ന് വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ അറിയിച്ചു.