നെയ്യാറ്റിൻകര: സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പ്രായമേറിയ പെൻഷൻകാർക്ക് അധിക പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയന്റെ നേൃത്വത്തിൽ നെയ്യാറ്റിൻകര സിവിൽ മിനി സ്റ്റേഷന് മുൻപിൽ നടന്ന ധർണ നെയ്യാറ്റിൻകര മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.യൂണിയൻ ബ്ലോക്ക് സെക്രട്ടറി ഡി.ശ്രീകണ്ഠൻനായർ,പ്രസിഡന്റ് ജെ.സുകുമാരൻ, ഒ.മുഹമ്മദ് ഹനീഫ, കെ.കുമാരപിള്ള തുടങ്ങിയവർ പങ്കെടുത്തു.