വക്കം: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വക്കം ഗ്രാമ പഞ്ചായത്തിൽ സമഗ്ര ജൈവ പച്ചക്കറി കൃഷി നടപ്പിലാക്കുന്നു.14 വാർഡുകളിൽ നിന്നു തിരഞ്ഞെടുത്ത 276 പേർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. പദ്ധതിയുടെ 75 ശതമാനം സബ്സിഡിയും 25 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ് മാനദണ്ഡം. വാഴ, പച്ചക്കറി, കുരുമുളക് എന്നിവയാണ് കൃഷിചെയ്യുന്നത്. ഗുണഭോക്തൃവിഹിതം മുൻകൂട്ടി അടച്ചവർക്ക് ഈ മാസം മൂന്നാം വാരത്തോടെ നടീൽ വസ്‌തുക്കൾ വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.