കുഴിത്തുറ: കളിയിക്കാവിളയിൽ യുവതിയുടെ മൂന്നരപ്പവന്റെ മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ കവർന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ മടിച്ചൽ സ്വദേശി മണികണ്ഠന്റെ മകൾ അർച്ചനയുടെ മാലയാണ് മോഷണം പോയത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ബാങ്കിൽ ജോലിചെയ്യുന്ന അർച്ചന മടിച്ചൽ ബസ് സ്റ്റാൻഡിൽ നിന്നും വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം മാല പൊട്ടിക്കുകയായിരുന്നു. അർച്ചനയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു. കളിയിക്കാവിള പൊലീസ് കേസെടുത്തു.