ചിറയിൻകീഴ്: മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ.ശങ്കറിന്റെ ചരമവാർഷിക ദിനാചരണം എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ ശങ്കർ സ്മൃതിദിനമായി ആചരിച്ചു. സഭവിള ശ്രീനാരായണാശ്രമം യൂണിയൻ ഹാളിൽ ചേർന്ന ശങ്കർ അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി.വിപിൻരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, ഡയറക്ടർ ബോർഡംഗം അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, എസ്.സുന്ദരേശൻ, ഡി.ചിത്രാംഗദൻ, ഡോ. ജയലാൽ, ഉണ്ണിക്കൃഷ്ണൻ, ജി.ജയചന്ദ്രൻ, അജീഷ് കടയ്ക്കാവൂർ, സജി വക്കം, അജി കീഴാറ്റിങ്ങൽ, വനിതാ സംഘം പ്രതിനിധികളായ ജലജ തിനവിള, സലിത, ലതിക പ്രകാശ്, പ്രമിത, സുനിത അനിൽകുമാർ എന്നിവർ സംസാരിച്ചു. ആർ.ശങ്കറിന്റെ ഛായാചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയോടെയാണ് അനുസ്മരണ ചടങ്ങ് നടന്നത്.