കോവളം:കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ കേരളോത്സവ സമാപനസമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.അടിമലത്തുറ ലൂയിസ് മെമ്മോറിയൽ സ്‌കൂൾ ഗ്രൗണ്ട് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി.ടി.അദ്ധ്യക്ഷത വഹിച്ചു.മികച്ച കലാപ്രതിഭകൾക്കുള്ള സമ്മാനദാനം അതിയന്നൂർ ബ്ളോക്ക് പ്രസിഡന്റ് ബിന്ദു ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.കെ.പ്രീജ എന്നിവർ ചേർന്ന് നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ചന്ദ്രലേഖ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു.ടി.എസ്,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കൊച്ചു ത്രേസ്യ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിചന്ദ്ര.സി.എസ്,ബ്‌ളോക്കംഗങ്ങളായ ചൊവര രാജൻ,മറിയാമ്മ കേസരി,ഐ.വിജയകുമാരി,കുടുംബശ്രീ ചെയർപേഴ്‌സൺ പ്രസന്നകുമാരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ഒ.അജു,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.