1

വിതുര: വിതുരയിൽ നടന്ന പാലോട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കൻഡറി വിഭാഗത്തിലും വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ ഏറ്റവും കൂടുതൽ പോയിന്റ് നേടി ചാംപ്യൻഷിപ്പ് കരസ്ഥമാക്കി. എച്ച്.എസ്. വിഭാഗത്തിൽ വിതുര വി.എച്ച് എസ്.എസ്.151 പോയിന്റ് നേടിയപ്പോൾ കല്ലറ വി.എച്ച്.എസ്.എസ് 130 പോയിന്റ് നേടി രണ്ടാംസ്ഥാനത്തെത്തി.101 പോയിന്റ് കരസ്ഥമാക്കിയ മിതൃമ്മല ഹൈസ്കൂളിനാണ് മൂന്നാം സ്ഥാനം. യു.പി.വിഭാഗത്തിൽ 72 പോയിന്റ് നേടി കൊല്ലായിൽ എസ്.എൻ.യു.പി എസ്, ചാംപ്യൻമാരായി. 68 പോയിന്റ് വീതം നേടി വിതുര ഗവ.യു.പി.എസും പാങ്ങോട് കെ.വി.യു.പി.എസും രണ്ടാം സ്ഥാനം പങ്കിട്ടു. എൽ.പി.വിഭാഗത്തിൽ 61 പോയിന്റ് നേടി ചായം ഗവ. എൽ.പി.എസ് ചാംപ്യൻമാരായി. 59 പോയിന്റ് വീതം നേടി വിതുര, പച്ച എൽ.പി.എസുകൾ രണ്ടാം സ്ഥാനത്തെത്തി. സംസ്കൃതോത്സവത്തിൽ നന്ദിയോട് നളന്ദ ടി.ടി.എെ ഒന്നും 84 പോയിന്റ് നേടി പാങ്ങോട് കെ.വി.യു.പി.എസ് രണ്ടും, 83പോയിന്റ് കരസ്ഥമാക്കി മുതുവിള എസ്.കെ.വി യു.പി.എസ് മൂന്നും സ്ഥാനം നേടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു.