തിരുവനന്തപുരം : കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടൻ സത്യന്റെ 107-ാം ജന്മവാർഷികാഘോഷവും നവീകരിച്ച സത്യൻ ഫോട്ടോ ഗാലറി ഉദ്ഘാടനവും ഇന്ന് നടക്കും. മ്യൂസിയം സത്യൻ സ്‌മാരക ഹാളിൽ വൈകിട്ട് 3 ന് നടക്കുന്ന പൊതുസമ്മേളനം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നവീകരിച്ച സത്യൻ ഫോട്ടോ ഗാലറിയുടെ ഉദ്ഘാടനം ശ്രീകുമാരൻ തമ്പി നിർവഹിക്കും. ക്യാപ്ടൻ ജെറി പ്രേംരാജ് എൻഡോവ്‌മെന്റ് വിതരണം കെ. ആൻസലൻ എം.എൽ.എയും കലാപുരസ്‌കാര വിതരണം എം. വിൻസെന്റ് എം.എൽ.എയും നിർവഹിക്കും. ചടങ്ങിൽ ശ്രീകുമാരൻ തമ്പിയെ ആദരിക്കും. തിരുവനന്തപുരം, നെയ്യാറ്റിൻകര, ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലകളിൽ നടത്തിയ സത്യൻ കലാമത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും. കൾച്ചറൽ ഫോറം പ്രസിഡന്റ് ഷാജി വിത്സൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി പി. വിജയൻ, എ.പി. ജലജകുമാർ, പി. മനോഹരൻ, കെ. ജയചന്ദ്രൻ, ജോൺ മനോഹർ, എസ്.കെ. വിജയകുമാർ, ജസ്റ്റിൻ ലൂയിസ്, ജെ. സ്റ്റാലിൻ എന്നിവർ സംസാരിക്കും.