തിരുവനന്തപുരം: പുതുമന തന്ത്രവിദ്യാലയത്തിന്റെ വാർഷികാഘോഷവും തന്ത്രപ്രവേശന വിളംബര അനുസ്മരണ സമ്മേളനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുതുമന പരമേശ്വരൻനമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ചെങ്കോട്ടുകോണം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 16 പേർക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു. കണ്ടിയൂർ നീലമന ഗോവിന്ദൻനമ്പൂതിരി, ഡോ. എൻ. ജയരാജ് എം.എൽ.എ, കൗൺസിലർ ജോൺസൺ ജോസഫ്, മുരളി കോട്ടയ്ക്കകം, വാമദേവൻ, ഹരികുമാർ ആറ്റിങ്ങൽ, വലിയശാല മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. തന്ത്രവിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ 40 പേർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.