മുടപുരം: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ സാരഥി പദ്ധതി പ്രകാരം അനുവദിച്ച പുതിയ സ്കൂൾ ബസ് ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വ. ആർ. ശ്രീകണ്ഠൻ നായർ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഭുവൻ ശ്യാം അദ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സാംബശിവൻ, സൈന ബീവി, സുജ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ജലറ്റ് മേരി സ്വാഗതവും വൈസ് പ്രിൻസിപ്പൽ സലീന.എസ് നന്ദിയും പറഞ്ഞു.