വിതുര: തൊളിക്കോട് പഞ്ചായത്തിലെ വികസന സ്തംഭനാവസ്ഥക്കെതിരെ കോൺഗ്രസ് തൊളിക്കോട്, പനയ്ക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഹനസമരജാഥ സംഘടിപ്പിച്ചു. പനയ്ക്കോട് മാർക്കറ്റ് ജംഗ്ഷനിൽ നിന്നാരംഭിച്ച ജാഥ പാലോട് രവി ഉദ്ഘാടനം ചെയ്തു. വൈകിട്ട് ആറിന് തൊളിക്കോട് ജംഗ്ഷനിൽ നടന്ന സമാപനയോഗം കെ.എം.ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ശബരിനാഥൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആനാട് ജയൻ, ബി.ആർ.എം.ഷഫീർ, തോട്ടുമുക്ക് അൻസർ, ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, എൻ.ജയമോഹൻ, സി.എസ്.വിദ്യാസാഗർ, എൻ.എസ്.ഹാഷിം, ഉവൈസ്ഖാൻ,കെ.എൻ.എൻ,എം.അൻവർ, പൊൻപാറസതീശൻ, എം.എം.ബുഹാരി, ഷംനാദ് തൊളിക്കോട് എന്നിവർ പങ്കെടുത്തു. വിതുര - തൊളിക്കോട് ശുദ്ധജല പദ്ധതി പൂർത്തീകരിക്കുക, തൊളിക്കോട് ആശുപത്രിയിൽ കിടത്തിചികിത്സ ആരംഭിക്കുക, തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുക, തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടത്തിയത്.