ബാലരാമപുരം: മദ്യപാനത്തിനിടെ താന്നിമൂട് കോഴോട് അനീഷ് ഭവനിൽ അനീഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി തണ്ണീർവിളാകം നെടുങ്കരക്കുന്ന് വീട്ടിൽ ജയകുമാറിനെ (51) റിമാൻഡ് ചെയ്‌തു. തർക്കത്തിനിടെ അനീഷിനെ ജയകുമാർ ചുറ്റിക കൊണ്ട് മുഖത്തും തലയിലും അടിച്ച് മാരകമായി മുറിവേല്പിക്കുകയായിരുന്നു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നിർദ്ദേശ പ്രകാരം സി.ഐ ജി. ബിനുവിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ് കുമാർ, തങ്കരാജ്, എ.എസ്.ഐമാരായ സാബു .എം.എസ്, പ്രശാന്ത്, ജ്യോതിഷ് കുമാർ, സി.പി.ഒമാരായ ആനന്ദ് കുമാർ, ബിജു, ശ്രീകാന്ത്, അനിൽ ചിക്കു, അനികുമാർ, മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. അനീഷിന്റെ മൃതദേഹം ഇന്നലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.