നെയ്യാറ്റിൻകര: സംസ്ഥാന സർക്കാരിന്റെ ഉത്തരവിന്റെ മറവിൽ നെയ്യാറ്റിൻകര നഗരസഭയിൽ ചട്ടവിരുദ്ധമായി കെട്ടിടനികുതി കുത്തനെ വർദ്ധിപ്പിച്ച നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നു. റസിഡന്റ്‌സ് അസ്സോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാൻ നഗരസഭയുടെ നടപടിയ്‌ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു.
നിയമവിരുദ്ധമായ നികുതി വർദ്ധനവ് നോട്ടീസ് പിൻവലിച്ച് നിയമാനുസൃതം കെട്ടിടനികുതി നിശ്ചയിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഫ്രാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി.നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ, എം. ശ്രീകുമാരൻനായർ, ടി. മുരളീധരൻ, ജി. പരമേശ്വരൻനായർ, സി. യേശുദാസ്, എസ്. മോഹനകുമാർ, കെ. മുരളീധരൻനായർ, എ. വേണുഗോപാൽ, എൻ. മഹേഷ്, എം.ജി. അരവിന്ദ്, കെ. ഉണ്ണികൃഷ്ണൻ, അഡ്വ. തലയൽ പ്രകാശ്, ശശികുമാരൻനായർ, കെ. രവീന്ദ്രൻനായർ എന്നിവർ സംസാരിച്ചു.