തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിൽ മനംനൊന്ത് നിലമ്പൂർ ടെലിഫോൺ എക്സ്ചേഞ്ചിലെ കരാർ തൊഴിലാളി രാമകൃഷ്ണൻ ഓഫീസിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ ബി.എസ്.എൻ.എൽ. ചീഫ് ജനറൽ മാനേജർ ഓഫീസിനു മുൻപിൽ നടന്ന പ്രകടനം കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ. സി.സി.എൽ.യു. ജില്ലാ പ്രസിഡന്റ് ആർ.എസ്.ബിന്നി അദ്ധ്യക്ഷത വഹിച്ചു. എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ പി.കെ.മുരളീധരൻ, ബി.എസ്.എൻ.എൽ.ഇ.യു. അഖിലേന്ത്യാ അസി. ജനറൽ സെക്രട്ടറി എം.വിജയകുമാർ, അഖിലേന്ത്യാ ഓർഗ. സെക്രട്ടറി പി.ആർ.പരമേശ്വരൻ, സംസ്ഥാന പ്രസിഡന്റ് പി.മനോഹരൻ, വനിതാ സബ്കമ്മിറ്റി കൺവീനർ ഭാഗ്യലക്ഷ്മി, എ.ഐ.ബി.ഡി.പി.എ. നേതാക്കളായ ആർ.ആർ.വാര്യർ, എസ്.പ്രതാപ്കുമാർ, രാമചന്ദ്രൻ, എൻ.എഫ്.പി.ഇ. (പി3) സംസ്ഥാന പ്രസിഡന്റ് ജേക്കബ് തോമസ്, കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി എസ്.അശോക് കുമാർ, പോസ്റ്റൽ അക്കൗണ്ട്സ് അഖിലേന്ത്യാ അസിസ്റ്റന്റ് സെക്രട്ടറി എം.പി.വിജയൻ എന്നിവർ സംസാരിച്ചു. ബി.എസ്.എൻ.എൽ. സി.സി.എൽ.യു. ജില്ലാ സെക്രട്ടറി സി.വാമദേവൻ സ്വാഗതവും, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് പാച്ചല്ലൂർ നന്ദിയും പറഞ്ഞു.