ആറ്റിങ്ങൽ : വാളയാറിലെ സഹോദരിമാർക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ആറ്റിങ്ങൽ ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ സബ് ജില്ലാ സ്കൂൾ കലോത്സവവേദിയായ ആറ്റിങ്ങൽ ഗവ. ബോയ്സ് സ്കൂളിൽ 'അവൾ ദൂരം" ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ആഷിക്ക് എസ്.എസ് അദ്ധ്യക്ഷത വഹിച്ച യോഗം യൂത്ത് കോൺഗ്രസ്‌ ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ ജി.ജി. ഗിരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിമാരായ ആദേഷ് സുധർമ്മൻ, അലി അംബ്രൂ, കെ.എസ്.യു ആറ്റിങ്ങൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജിഷ്ണു മോഹൻ, ബി.ജെ. അരുൺ,​ അബ്ദുൽ റഷാദ്, ഷാ അലി, അശ്വതി എന്നിവർ സംസാരിച്ചു.