തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗം കഴക്കൂട്ടം ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുപൂജ വനിതാസ്വയം സഹായ സംഘം വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് ജി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശാഖാസെക്രട്ടറി കെ.ടി.രാമദാസ്,ശാഖാ കമ്മിറ്റി അംഗങ്ങളായ ഗോപകുമാർ,ശ്രീലാൽ,കെ.പി.രേണുക,വനിതാസംഘം പ്രസിഡന്റ് ലതകുമാരി എന്നിവർ പങ്കെടുത്തു. കൺവീനറായി സുധർമ്മാശശിധരനേയും ജോയിന്റ് കൺവീനറായി രേഖയേയും തിരഞ്ഞെടുത്തു.