തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം കുമാരപുരം ശാഖയിലെ ചെന്നിലോട് കുമാരനാശാൻ കുടുംബ യൂണിറ്റിനു കീഴിൽ പ്രവർത്തിക്കുന്ന 'ഗുരുകടാക്ഷം' വനിതാ സ്വയം സഹായ സംഘം വാർഷിക പൊതുയോഗം ശാഖ പ്രസിഡന്റ് മണ്ണുമുട്ടം ശശിയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഡോ.എം.അനുജ ഉദ്ഘാടനം ചെയ്തു.ശാഖ സെക്രട്ടറി ബൈജു തമ്പി,യൂണിയൻ ശാഖ ഭാരവാഹി ഡി.രാജ് കുമാർ,കുടുംബ യൂണിറ്റ് ജോയിന്റ് കൺവീനർ ഷീല കുമാരി,ബാബു,അനീഷ് കുമാർ, ബിന്ദു എന്നിവർ സംസാരിച്ചു.സുജ കൺവീനറായും ആശ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.