നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമ പഞ്ചായത്തിൽ പൊതുകളിസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ യുവജനകൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മരായമുട്ടം എം.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. ബിനിൽ മണലുവിള, അയിരൂർ സുഭാഷ്, ഐ.ആർ. സന്തോഷ്, മണ്ണൂർ ഗോപൻ തുടങ്ങിയവർ പ്രസംഗിച്ചു.