തിരുവനന്തപുരം : ഭരണകൂടവും മാദ്ധ്യമങ്ങളും തമ്മിൽ സമരസപ്പെടുന്നത് അപകടകരമാണെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ജോയിന്റ് കൗൺസിൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒളിമ്പിയാ ഹാളിൽ സംഘടിപ്പിച്ച മാദ്ധ്യമസെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയിന്റ് കൗൺസിൽ ചെയർമാൻ ജി.മോട്ടിലാൽ അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തകരായ എം.ജി.രാധാകൃഷ്ണൻ, പി.എം. മനോജ്, ജോസഫ് സി.മാത്യു, ജോയിന്റ് കൗൺസിൽ നേതാക്കളായ വിജയകുമാരൻ നായർ, പുലിപ്പാറ സന്തോഷ് എന്നിവർ പങ്കെടുത്തു.