തിരുവനന്തപുരം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഗൃഹനാഥൻ മരിച്ചു. വട്ടിയൂർക്കാവ് മഞ്ചാടിമൂട് സ്വദേശി മുകുന്ദദേവനാണ് (49) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ വീട്ടിൽ ഭക്ഷണം കഴിക്കവെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പതിനൊന്നു മണിയോടെ മരിച്ചു.