മലയിൻകീഴ്: മലയിൻകീഴ് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിനി സൗഹൃദമുറിയുടെ ഉദ്ഘാടനം മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻനായർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്.ജയാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്തംഗം എ.ചന്ദ്രമതി, ഡോ.സ്മിത, പ്രിൻസിപ്പൽ സോവറിൻ, ഹെഡ്മാസ്റ്റർ ദേവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ, ഡോ.ബീന, ഗിരീഷ്പ്രഭ, രമണൻ, സി.എച്ച്.ലീന, വിഷ്ണു എന്നിവർ സംസാരിച്ചു. ഐ.ബി.സതീഷ്.എം.എൽയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി 'ഒപ്പം' പദ്ധതിയുടെ ഭാഗമായിട്ടാണ് സൗഹൃദ മുറി ഒരുക്കിയത്.