മുടപുരം:മുടപുരം പ്രേംനസീർ മെമ്മോറിയൽ ശാന്തി ആർട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിലുള്ള 'ഉണർവിന്റെ' പ്രതിമാസ സാഹിത്യചർച്ച 10ന് വൈകിട്ട് 4.30ന് വായനശാലഹാളിൽ നടക്കും.ചെറുകഥാകൃത്ത് ഉദയകുമാർ സ്വന്തം കഥ വായിക്കും.തുടർന്ന് സോക്രട്ടീസ് കെ.വാലത്തിന്റെ ചെറുകഥ 'രാസമഴ'യെക്കുറിച്ച് നിരൂപകനും പ്രഭാഷകനുമായ സുനിൽ വെട്ടിയറ മുഖ്യപ്രഭാഷണവും ചെറുകഥാകൃത്ത് അജിത് ഉളിയാഴ്തറ അനുബന്ധപ്രഭാഷണവും നടത്തും.രാമമന്ദിരം തുളസീധരൻ മോഡറേറ്ററായിരിക്കും.