തിരുവനന്തപുരം: കേന്ദ്ര ഇലക്‌ട്രോണിക് ആൻഡ് ഐ.​ടി മന്ത്റാലയം പുറത്തിറക്കിയ ഡിജി ലോക്കർ, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം-പരിവാഹൻ എന്നീ ആപ്ലിക്കേഷനുകൾ മുഖേന വാഹനപരിശോധന സമയത്ത് ഹാജരാക്കുന്ന രേഖകൾ ആധികാരിക രേഖയായി അംഗീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി.
ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ, ഇൻഷ്വറൻസ്, ഫി​റ്റ്‌നെസ്, പെർമി​റ്റ്, പുക പരിശോധന സർട്ടിഫിക്ക​റ്റ് തുടങ്ങിയ രേഖകൾ ഡിജി​റ്റലായി സൂക്ഷിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ ആപ്ലിക്കേഷനുകൾ തയ്യാറാക്കിയിരിക്കുന്നത്. ഡിജി ലോക്കർ, എം-പരിവാഹൻ ആപ്ലിക്കേഷനുകളിൽ വാഹനരേഖകൾ സൂക്ഷിച്ചിട്ടുള്ളവർക്ക് ഏതെങ്കിലും കാരണവശാൽ പരിശോധന സമയത്ത് അവ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും ഉദ്യോഗസ്ഥർക്ക് വാഹന ഉടമയുടെ ഡിജി ലോക്കർ നമ്പർ ഉപയോഗിച്ചോ വാഹന നമ്പർ ഉപയോഗിച്ചോ ഈ ആപ്ലിക്കേഷനുകൾ വഴി രേഖകൾ പരിശോധിക്കാവുന്നതാണ്.