thadanju-vachappol

കല്ലമ്പലം: നാവായിക്കുളം ഗവ. എൽ പി.എസ്, യു.പി.എസ്, ഹയർസെക്കൻഡറി സ്‌കൂളുകളിൽ കിളിമാനൂർ സബ് ജില്ലാ കലോത്സവം ആരംഭിച്ച ശേഷവും പ്രദേശത്ത് തെരുവ് വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റും കത്തിക്കാത്തതിൽ പ്രതിഷേധിച്ചും ലൈഫ് പദ്ധതിയിൽ അർഹരായ 500ഓളം പേരെ ഒഴിവാക്കിയതിലും പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ നാവായിക്കുളം പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചു. കലോത്സവ വേദിക്ക്‌ സമീപമുള്ള മുഴുവൻ സ്ഥലങ്ങളിലും അടിയന്തരമായി തെരുവ് വിളക്കുകൾ സ്ഥാപിക്കാമെന്നും ലൈഫ് പദ്ധതി ലിസ്റ്റ് പുനഃപരിശോധിച്ച് അർഹരായ മുഴുവൻ പേരെയും ലിസ്റ്റിൽ ഉൾപ്പെടുത്താമെന്നും സെക്രട്ടറി ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പൈവേലിക്കോണം ബിജു, ജനറൽ സെക്രട്ടറി രാജീവ് മുല്ലനല്ലൂർ, വൈസ് പ്രസിഡന്റ് നാവായിക്കുളം അശോകൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ദീപ. വി, സുനിത. പി, യമുന ബിജു, നേതാക്കളായ ദീപു, മനു, രതീഷ്, ബാബു, രവീന്ദ്രക്കുറുപ്പ്, ജിഷ്ണു, ജയൻ, തങ്കപ്പൻ, മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി

.