കഴക്കൂട്ടം : ആനന്ദേശ്വരം ഇടത്തറ വയലാർ രാമവർമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ മൂന്നാം വാർഷികാഘോഷം 9, 10 തീയതികളിൽ നടക്കും. 9 ന് വിവിധ കലാ മത്സരങ്ങൾ അരങ്ങേറും. പത്തിന് വൈകിട്ട് 5-30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. എ.എസ്. ജോബി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ കാര്യവട്ടം ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിക്കും. ചെമ്പഴന്തി ഉദയൻ, അണിയൂർ എം. പ്രസന്നകുമാർ, എ. പ്രദീപ്കുമാർ, പൗഡിക്കോണം സനൽ, എൻ. സതീഷൻ, മോഹനചന്ദ്രൻ മഞ്ഞമല, വയലാർ രാമവർമ്മ ചാരിറ്റബിൽ സൊസൈറ്റി പ്രസിഡന്റ് മഹാദേവപുരം ഭദ്രകുമാർ, സെക്രട്ടറി അശോകൻ എന്നിവർ സംസാരിക്കും. തുടർന്ന് രാത്രി 8-30 മുതൽ വയലാർ സർഗ്ഗവേദിയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന സർഗ്ഗോത്സവം 2019 അരങ്ങേറും.