mla-

തിരുവനന്തപുരം : സൗത്ത് സബ്‌ജില്ലാ കലോത്സവത്തിന്റെ ജനറൽ വിഭാഗത്തിൽ വഴുതക്കാട് കാർമൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് ഓവറാൾ. രണ്ടാം സ്ഥാനം കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് ലഭിച്ചു. കാർമലിന് 466 പോയിന്റും കോട്ടൺഹില്ലിന് 411 പോയിന്റുമാണ് ലഭിച്ചത്. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ, സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശൈലജാബായി .സി.എം, കലോത്സവം ജനറൽ കൺവീനർ പ്രീത .കെ.എൽ, സ്‌കൂൾ ഹെഡ്മിസ്ട്രസ് രാജശ്രീ .ജെ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് വിൻസ്റ്റി .സി.എം, പ്രോഗ്രാം കൺവീനർ ജ്യോതിഷ് .ജെ, എച്ച്.എം ഫോറം സെക്രട്ടറി കൃഷ്ണ ദേവി .എസ്.ജി, കോട്ടൺഹിൽ ഗവ. എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ കെ. ബുഹാരി തുടങ്ങിയവർ സംസാരിച്ചു. ഓരോ വിഭാഗത്തിലും ഓവറാൾ നേടിയ സ്‌കൂളുകൾക്കുള്ള ട്രോഫികൾ എം.എൽ.എ വിതരണം ചെയ്തു. ജനറൽ വിഭാഗത്തിൽ ഓവറാൾ ചാമ്പ്യനായ സ്‌കൂളിന് ഡോ. വെള്ളായണി അർജുനൻ ഏർപ്പെടുത്തിയ റോളിംഗ് ട്രോഫിയും ഓവറാൾ രണ്ടാം സ്ഥാനം നേടിയ സ്‌കൂളിനുള്ള ട്രോഫിയും പിന്നണി ഗായകൻ ജി. ശ്രീറാം വിതരണം ചെയ്തു.