prathikal

പാറശാല: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ട്രെയിനിൽ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പാറശാല റെയിൽവേ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം മുട്ടത്തറ പൂന്തുറ മദർ തെരേസ നഗറിൽ വീട് നമ്പർ 24-ൽ സിബിൻ (22), പാച്ചല്ലൂർ മുസ്ലിംപള്ളിക്ക് സമീപം പാറവിളാകം നാദിർഷാ (24) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ പാറശാല സ്റ്റേഷനിൽ എത്തിയ മധുര-പുനലൂർ പാസഞ്ചർ ട്രെയിനിലെ യാത്രക്കാരായിരുന്നു ഇരുവരും. മധുരയിൽ നിന്ന് വാങ്ങിയ കഞ്ചാവ് കേരളത്തിലെത്തിച്ച ശേഷം സ്കൂൾ, കോളേജ് പരിസരങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്പക്ടർ ജയകുമാറിന്റെ നിർദ്ദേശ പ്രകാരം നടത്തിയ റെയ്ഡിൽ പാറശാല റെയിൽവേ സ്റ്റേഷനിലെ എസ്.എച്ച്.ഒ ശരത്കുമാർ, എസ്.ഐ മാരായ അബ്ദുൾ വഹാബ്, ശ്രീകുമാരൻ നായർ, എ.എസ്.ഐ ക്രിസ്തുദാസ്, എസ്.സി.പി.ഒ ശിവകുമാർ, സി.പി.ഒ മാരായ ബൈജു, അശോക് .എം.എസ് എന്നിവരടങ്ങുന്ന ഉൾപ്പെടുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു .