അഞ്ചാലുംമൂട്: ആട്ടോറിക്ഷ ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. പനയം അമ്പഴവയൽ വേളിക്കാട്ട് പടിഞ്ഞാറ്റതിൽ സതീഷ് ബാബുവാണ് (52) മരിച്ചത്. അഞ്ചാലുംമൂട് സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു . 26ന് പെരുമണിൽ നിന്ന് യാത്രക്കാരുമായി വരവെ അഷ്ടമൂടി മുക്കിനു സമീപംവച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. ഭാര്യ ഗീത. മക്കൾ: സന്ദീപ്, സജിത്ത്.