നെടുമങ്ങാട് :നെടുമങ്ങാട് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ദേശീയ അന്ധത നിയന്ത്രണ പരിപാടിയുടെ ഭാഗമായി സൗജന്യ കണ്ണട വിതരണം ചെയ്തു.ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിലായിരുന്നു കാമ്പയിൻ.വാർഡ് കൗൺസിലർ ടി.അർജുനന്റെ അദ്ധ്യക്ഷതയിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ സുരേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്തു.വൈസ് പ്രിൻസിപ്പൽ മിനി സ്വാഗതം പറഞ്ഞു.സീനിയർ അസിസ്റ്റന്റ് സിന്ധുദേവി,ആശുപത്രി സൂപ്രണ്ട് ഡോ.ശില്പ ബാബുതോമസ്,ഒപ്‌ടോമെറ്റിറിസ്റ്റ് ആനി മാത്യു,എസ്.ആർ.ജി കൺവീനർ രാജേശ്വരി തുടങ്ങിയവർ പ്രസംഗിച്ചു.